JHL

JHL

മർഹും അലി അബ്ബാസ് ഹാജി കുടുംബ സംഗമം 'തന്താർ - 2020'; തലമുറകളുടെ ഒത്തുചേരൽ വേദിയായി.

മൊഗ്രാൽ(True News 21 February 2020): കുടുംബ ബന്ധങ്ങൾ ദൃഡമാണെന്നതിന്റെ  സാക്ഷ്യവുമായി സംഘടിപ്പിച്ച മൊഗ്രാൽ മർഹും :അലി അബ്ബാസ് ഹാജി കുടുംബ സംഗമം തലമുറകളുടെ ഒത്തുചേരൽ വേദി കൂടിയായി.

 കുടുംബബന്ധങ്ങളെ ഒരിക്കലും വേർ  പിരിക്കാനാവില്ലെന്നും, അതെന്നും നിലനിർത്തേണ്ടതി
ന്റെയും,  ഊട്ടിയുറപ്പിക്കേണ്ടതിന്റെ  ആവശ്യകഥ തുറന്ന് കാട്ടുകയാണ് ഈ അപൂർവ്വ സംഗമം വിളിച്ചോതുന്നത്. 
മൊഗ്രാലിന് പുറമേ എരിയാൽ പടിഞ്ഞാർ, പട്ല, കോട്ടക്കുന്ന്, മണിയംപാറ, തളങ്കര, കളനാട്, തെരുവത്ത്, മുണ്ട്യത്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുടുംബാങ്ങളാണ് സംഘത്തിൽ ഒത്തുചേർന്നത്. സംഗമത്തിന് തന്താർ - 2020 എന്ന് നാമകരണവും നൽകിയിരുന്നു.



 നാല് തലമുറകളടങ്ങുന്ന മുപ്പതിലധികം കുടുംബങ്ങളും, അവരുടെ മക്കളും,പേരമക്കളുമടക്കം   110 ഓളം പേർ മീലാദ് നഗറിലെ  കുടുംബാംഗം എം പി മുസ്തഫയുടെ വസതിയിൽ  സംഗമി ക്കുകയായിരുന്നു. ഒത്തുചേരലി  നോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെയും, മുതിർന്നവരുടെയും കലാ കായിക, ക്വിസ്,ഖിറാഅ ത്ത്  മത്സരങ്ങളും, സമ്മാനങ്ങളും, അനുമോദനങ്ങളും വേറിട്ട  കാഴ്ചയായി.
 കുടുംബത്തിലെ കാരണവരായി അറിയപ്പെടുന്ന പടിഞ്ഞാർ സുലൈമാനെ കുടുംബത്തിലെ മുതിർന്ന അംഗം നഫീസ ഷാൾ അണിയിച്ചു.
കുടുംബത്തിൽ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ മഹറൂഫ് ഹുദവിക് സ്നേഹോപഹാരവും, ക്യാഷ് അവാർഡും നൽകി.
സംഗമത്തിന് തന്താർ-2020എന്ന് നാമകരണം നൽകിയ ഫിദാ പട്ളയ്ക്കും, കുടുംബ സംഗമം എന്ന ആശയം മുന്നോട്ട് വെച്ച സനാഹുല്ലയെയും, കുറവുകളെ കഴിവുകളാക്കിയ സവാദ് മൊഗ്രാലിനെയും, മികച്ച സംഘടനാ പ്രവർത്തനത്തിന് മൻസൂർ ഇലാഹിയെയും
ചടങ്ങിൽ വെച്ച് ഉപഹാരം  നൽകി അനുമോദിച്ചു.



 കുടുംബ സംഗമം സി.പി സി.ആർ.ഐ പടിഞ്ഞാർ സുലൈമാൻ ഉദ്ഘാടനം ചെയ്തു. എം. പി അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു.
സെയ്ദ് പട്ള അലി അബ്ബാസ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് എം. പി, എസ്. പി ഷാഫി ഹാജി കോട്ടക്കുന്ന്,ഇദ്ദീൻകുഞ്ഞി മണിയൻപാറ, എ. എസ് ഷംസുദ്ധീൻ തളങ്കര, ബഷീർ തെരുവത്ത്, ഹാരിസ് തായൽ, രിളുവാൻ കളനാട്, മൻസൂർ മുണ്ട്യത്തടുക, സാലിം, ജാബിർ, ലത്തീഫ് പട്ള എന്നിവർ  ആശംസകൾ നേരുന്നു.
കെ പി മുഹമ്മദ് സ്മാർട്ട്‌ ചടങ്ങ് നിയന്ത്രിച്ചു. സുഹൈൽ, ഷിഹാബ്, ലത്തീഫ്, ഷക്കീബ്, സാബിത്ത്, മൻസൂർ, അസ്‌കർ, മുസവ്വിർ, ശമ്മാസ്, ഫറാസ്, ആഷിഖ്, നാഫിഎന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മുസ്തഫ എം പി സ്വാഗതവും മൻസൂർ ഇലാഹി നന്ദിയും പറഞ്ഞു.



No comments