JHL

JHL

കാമുകിക്ക് വേണ്ടി കവർച്ച ; കാമുകൻ പിടിയിൽ

കാസര്‍കോട്‌(True News 22 February 2020)::ഇരുപത്  പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്നലെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 19 കാരിയുടെ കാമുകനും മംഗ്‌ളൂരു, പറങ്കിപ്പേട്ട സ്വദേശിയുമായ കിരണ്‍ (23) ആണ്‌ അറസ്റ്റിലായത്‌.കവര്‍ച്ച ചെയ്‌തു കിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റു കിട്ടിയ പണം കിരണിനു നല്‍കിയെന്നാണ്‌ അറസ്റ്റിലായ യുവതി നല്‍കിയ മൊഴി.ഇതനുസരിച്ചാണ്‌ കിരണിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തത്‌. മംഗ്‌ളൂരുവിലെ വിദ്യാര്‍ത്ഥിനിയാണ്‌ യുവതി. ഇവിടെ വച്ച്‌ പരിചയപ്പെട്ട്‌ കിരണുമായി പ്രണയത്തിലായ യുവതി കാസര്‍കോട്ടെയും ഉദുമയിലെയും ബന്ധു വീടുകളില്‍ നിന്നാണ്‌ സ്വര്‍ണ്ണം കവര്‍ച്ച ചെയ്‌തത്‌. 

No comments