JHL

JHL

നിരവധി കേസുകളിലെ പ്രതിയായ ചെമ്പരിക്ക സ്വദേശിയെ ഗുണ്ടാ സംഘം കൊലപ്പെടുത്തി

കാസർകോട്True News 2 February 2020): നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശിയെ ഗുണ്ട സംഘം കൊലപ്പെടുത്തി. കർണാടക നെലോഗി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കാസർകോട് കീഴൂർ ചെമ്പരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളിൽ വച്ച് പോലീസ് പിന്തുടരുന്നതിനിടെ കാറിൽ വച്ച് ടീമിനെ കൊലപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. തസ്ലീം കൊല്ലപ്പെട്ടതായി കാസർഗോഡ് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

No comments