JHL

JHL

കാറും ട്രക്കും കൂട്ടിയിടിച്ച് മംഗളൂരു എസ്ഡിഎം കോളേജ് പ്രൊഫസറും സഹോദരനും തൽക്ഷണം മരിച്ചു




ഉപ്പിനങ്ങാടി : (True News. Feb9,2020):ബെംഗളൂരു നാഷണൽ ഹൈവേയിലെ  ഉപ്പിനങ്ങാടിക്ക് സമീപം   ബദ്രോഡിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എസ് ഡി എം കോളജിലെ  പ്രൊഫസറടക്കം രണ്ടു പേര്‍ മരിച്ചു. നെല്യാടി സ്വദേശികളായ  ഡോ. ജയ്‌നി ഷാജി (30), ജിസാന്‍ (40) എന്നിവരാണ് മരിച്ചത്.  ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന ഡോക്ടർ ജൈനിയുടെ കാർ എതിരെ വന്ന ടാങ്കർ ലോറിയുമായി    


അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു .രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. എസ് ഡി എം കോളജിലെ നാച്ചുറോപ്പതി ആൻഡ് യോഗ സയൻസ്  വിഭാഗം  അസി. പ്രൊഫസറാണ് മരിച്ച ജയ്‌നി..ഇവരുടെ സഹോദരനാണ് ജിസാൻ .പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ് .പുത്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് സംഘം സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.

No comments