JHL

JHL

കമലഹാസന്റെ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം;ആറുപേർ മരിച്ചു;പന്ത്രണ്ടുപേർക്ക് പരുക്ക്;കമലഹാസൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു


ചെന്നൈ(True News, Feb20,2020): തമിഴ്നാട്ടിൽ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം.കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. മൂന്നു പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമുള്ളത്. സംവിധായകൻ ശങ്കറിന് ഗുരുതമായ പരിക്കേറ്റതായും ചില റിപ്പോർട്ടുകളുണ്ട് സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായിഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.  

No comments