JHL

JHL

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്(True News 9 February 2020): പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . ഹൊസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ നവ്യ (17) യെയാണ് ശനിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാട്ടുകുളങ്ങര കുതിരക്കളിയമ്മ ദേവസ്ഥാനം ഉത്സവം നടക്കുന്ന സമയത്താണ് സംഭവം. അഞ്ചുമണി വരെ നവ്യ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉത്സവം കഴിഞ്ഞ് വീട്ടുകാര്‍ എത്തിയപ്പോഴാണ് നവ്യയെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. തൈക്കോണ്ടോ താരമായ നവ്യ ദേശീയ മത്സരത്തില്‍ നിരവധി മെഡലുകള്‍ നേടിയിരുന്നു. മെട്ടമ്മല്‍ പ്രകാശന്റെയും രജനിയുടെയും മകളാണ്. സഹോദരി: നയന.

No comments