JHL

JHL

കേരള സ്കൂൾ ടീച്ചേർസ് മൂവ്മെന്റ്; ഇസ്മായിൽ മാസ്റ്റർ പ്രസിഡണ്ട് ടി. ജാഫർ സെക്രട്ടറി.

കാസറഗോഡ് (True News 15 February 2020): കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻറ് ജില്ലാ സമ്മേളനം പടന്നയിൽ വെച്ച് നടന്നു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സി.എച്ച് മുത്തലിബ് ഉദ്ഘാടനം നിർവ്വഹിച്ചു സംസ്ഥാന സെക്രട്ടറി മൊയ്തീൻ മാസ്റ്റർ , പാഠ്യപദ്ധതി ജീവിതം തന്നെയാണ് എന്ന പ്രമേയം വിശദീകരിച്ച് സംസാരിച്ചു. ഇസ്മായിൽ മാസ്റ്ററെ (ജി.എച്ച്.എസ് സൂരംബയൽ ) പ്രസിഡണ്ടായും,
 ടി. ജാഫറിനെ ( ജി.എച്ച്.എസ്.എസ് പള്ളിക്കര) സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
പി.എസ് അബ്ദുല്ലക്കുഞ്ഞി, (ജി.ജെ.ബി എസ് മുഗു )
 സുൽഫത്ത് ടി.എം ( ജി.യു. എ.എസ് ചന്തേര )
 സൈഫൽ മാസ്റ്റർ (ജി.എച്ച്.എസ് എസ് കുമ്പള ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പി. എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതവും ഇസ്മായിൽ കെ.കെ നന്ദിയും പറഞ്ഞു.

No comments