JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽക്കോടി രൂപയുടെ സ്വർണം പിടിച്ചു ; മൂന്ന് കാസറഗോഡ് സ്വദേശികൾ അറസ്റ്റിൽ



കണ്ണൂർ (True News, Feb 20,2020) : കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിൽ ഏകദേശം ഒന്നേ കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസറഗോഡ് സ്വദേശികളായ മൂന്നു പേരിൽ നിന്നും ഒരു നാദാപുരം സ്വദേശിയിൽ നിന്നുമായാണ് ഇത്രയും സ്വർണം പിടികൂടിയത്.ബുധനാഴ്ച പുലർച്ചയോടെ അബുദാബിയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. ഇവരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.അറസ്റ്റിലായത്. സഞ്ജു സ്വർണം അടിവസ്ത്രത്തിനുളിൽ ഒളിപ്പിച്ചും മറ്റുള്ളവർ വെജിറ്റബിൾ കട്ടിങ് മിഷനിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്  കാസറഗോഡ് സ്വദേശികളായ മാഹിൻ ജാഷിർ സർബാസ് എന്നിവരും നാദാപുരം  സ്വദേശിയായ സഞ്ജുവുമാണ് 

No comments