JHL

JHL

ഇരുപത്തിയാറു ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി ഉപ്പള സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു (True News, Feb26,2020):  ദുബായിൽ നിന്നുള്ള ഉപ്പള സ്വദേശിയായ  യാത്രക്കാരനിൽ നിന്നും  ഇരുപത്തിയാറു ലക്ഷം രൂപയുഡി സ്വർണം പിടിച്ചു. ചൊവ്വാഴ്ചച്ച വൈകുനേരം ദുബായിൽ നിന്നുള്ള ഐ എക്സ് 814 ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ മംഗളൂരുവിലെത്തിയ ഉപ്പള സ്വദേശി മൊയ്‌ദീൻ അർസാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. വിപണിയിൽ ഇരുപത്തിയാറു ലക്ഷത്തി മുപ്പതിനായിരം രൂപ വിലമതിക്കുന്ന 24 ക്യാരറ്റിന്റെ 619 ഗ്രാം  സ്വർണമാണ് ഇയാളിൽ നിന്നും മംഗളൂരു കസ്റ്റംസ് അധികൃതർ പിടികൂടിയത്. പേസ്റ്റുരൂപത്തിലാക്കി മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളെ അറസ്റ്റു ചെയ്തു മംഗളൂരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്യാൻ ഉത്തരവായി 
  

No comments