JHL

JHL

ഭൂമിയുടെ ഫയർ വാല്യൂ വർധിപ്പിച്ചു ; കെട്ടിട നികുതിയും കൂടും; ലൊക്കേഷൻ മാപ്പിന് ഇരുനൂറുരൂപയാക്കി.;തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി

തിരുവനന്തപുരം (true news,feb 7,2020): പുതിയ ബജറ്റിൽ സ്ഥലമിടപാടുകൾക്ക് ചെലവ് കൂടും. ഭൂമിയുടെ ഫയർ വാല്യൂ വർധിപ്പിച്ചു ; കെട്ടിട നികുതിയും കൂടും; ലൊക്കേഷൻ മാപ്പിന് ഇരുനൂറുരൂപയാക്കി.;തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് നൂറു രൂപ  
ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു..വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം അവതരണത്തില്‍ വ്യക്തമാക്കി. ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വര്‍ധിപ്പിച്ചു, തണ്ടപ്പേര്‍ പകര്‍പ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. 

No comments