JHL

JHL

മദ്രസയിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്താൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

മംഗളൂരു (True news Feb:12,2020) : മദ്രസയിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നു പേരെ കൊണാജെ പോലീസ് അറസ്റ്റു ചെയ്തു. ദേർളകട്ടക്കു സമീപം പാവൂരിലാണ് സംഭവം. പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത് പാവൂർ ഉഗ്ഗന ബയലിലെ കിരൺ കുമാർ (26),ബംഗാരപദേയിലെ ഗുണലാൽ (25 ) നീർമാർഗയിലെ സുഭാഷ് (29) എന്നിവരാണ് അറസ്റ്റിലായത്. പാവൂർ മലര മദ്രസയിലേക്ക് പോകുകയായിരുന്ന മൂന്നു പെൺകുട്ടികൾ മലര പാലത്തിനടുത്തെത്തിയപ്പോൾ ഈ യുവാക്കൾ വഴിതടഞ്ഞ് കുട്ടികളോട് ഉഗ്ഗനബയലിലേക്കുള്ള വഴി അന്വേഷിച്ചു. കുട്ടികളിലൊരാൾ വഴിപറഞ്ഞു കൊടുക്കുന്നതിനിടെ യുവാക്കളിലൊരാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയും ചെയ്തു. കുതറിയോടിയ പെൺകുട്ടികളെ പിന്തുടരുകയും മറ്റു രണ്ടു കുട്ടികളെക്കൂടി ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം വെച്ച കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റു ചെയ്യാൻ വന്ന പൊലീസുകാരെ വെട്ടിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കിരൺ കുമാർ ,ബംഗാരപദേയിലെ ഗുണലാൽ എന്നിവരെ പാവൂരു  വെച്ചും സുഭാഷിനെ നീറുമാർഗയിൽ വെച്ചും പിടിക്കൂടി.പോക്‌സോയും തട്ടിക്കൊണ്ടുപോകൽ  ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത് 

No comments