JHL

JHL

ആരിക്കാടിയിൽ റോഡുമുറിച്ചു കടക്കുന്നതിനിടേ മദ്രസാ വിദ്യാർത്ഥിനി കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു

ആരിക്കാടി (True News, Feb23,2020): റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാർത്ഥിനി ബസിടിച്ചു മരിച്ചു. മൂപ്പൻ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസയിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും ആരിക്കാടി ഗേറ്റിനു സമീപം താമസിക്കുന്ന മൊയ്‌ദീൻ കുഞ്ഞിയുടെ മകൻ യൂസുഫിന്റെ മകളുമായ  അൽഹാൻ (8) ആണ് മരിച്ചത്.  മദ്രസ്സ വിട്ടു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. റോഡുമുറിച്ചുകടക്കുന്നതിന്ടെ കെ എസ് ആർ ടി സി ബസിടിച്ചു ഗുരുതരപരുക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മയ്യിത്ത് കാസറഗോഡ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് യൂസുഫ് ഖത്തറിലാണ്. അൽഹാൻസ് കുമ്പള സെന്റ് മോണിക്ക ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം തരാം വിദ്യാർത്ഥിയാണ്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി സാഹിൽ സഹോദരനാണ്.

No comments