JHL

JHL

സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ കെട്ടിടം ഉദ്‌ഘാടനം ഞായറാഴ്‌ച

കാസർകോട്‌(True News 8 February 2020):കായികതാരങ്ങൾക്ക്‌ താമസിച്ച്‌ പഠിക്കാനായി സ്‌പോർട്‌സ്‌ കൗൺസിലിന്റെ ഉടമസ്ഥതയിൽ വിദ്യാനഗർ ഉദയഗിരിയിൽ  തയ്യാറായി. കാസർകോട്‌ സെൻട്രൽ സ്‌പോർട്‌സ്‌ ഹോസ്‌റ്റലിന്റെ നവീകരിച്ച കെട്ടിടം ഞായറാഴ്‌ച രാവിലെ 9.30ന്‌ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 
5 ഏക്കർ സ്ഥലത്ത്‌ 15 വർഷം മുമ്പ്‌ നിർമിച്ച ഹോസ്‌റ്റലിന് കഴിഞ്ഞ കാലവർഷത്തിൽ കേടുപാടുണ്ടായതിനാൽ 79.5 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നവീകരിച്ചത്‌. താഴത്തെ നിലയിൽ അതിഥികളെ സ്വീകരിക്കാനുള്ള മുറി, രണ്ട്‌ വിശ്രമമുറി, കോൺഫറൻസ്‌ ഹാൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, വാർഡന്റെ മുറി, അടുക്കള, ഭക്ഷണശാല എന്നിവയാണുള്ളത്‌. ഒന്നാംനിലയിൽ കായിക താരങ്ങൾക്കായുള്ള ഒമ്പത്‌ മുറികളും രണ്ട്‌ ഡോർമെട്രികളുമാണുള്ളത്‌. രണ്ടാംനിലയിൽ  വിശാലമായ ഹാളും  ജിംനാഷ്യവുമാണുള്ളത്‌.
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ്‌ തലങ്ങളിലുള്ള 41 വിദ്യാർഥികളാണ്‌ ഇവിടെ താമസിച്ചു പഠിക്കുന്നത്‌. 60 വിദ്യാർഥികൾക്കുള്ള സൗകര്യമാണുള്ളത്‌.  അടുത്ത അധ്യയനവർഷത്തോടെ കുട്ടികളുടെ കുറവ്‌ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. അത്‌ലറ്റിക്‌സ്‌, കബഡി, വോളിബോൾ മേഖലയിലാണ്‌ പരിശീലനം നൽകുന്നത്‌.

No comments