JHL

JHL

പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പകർന്ന് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിനു നൂറു സ്റ്റീൽ ഗ്ലാസ്സുകൾ നൽകി ന്യൂ സ്റ്റാർ ലൈറ്റ് ആൻഡ് സൗണ്ടസ് ഉടമ ഇക്ബാൽ മാതൃകയായി



കുമ്പള: (True News, Feb 7,2020)  പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പകർന്ന് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിനു നൂറു സ്റ്റീൽ ഗ്ലാസ്സുകൾ  സംഭാവന ചെയ്ത യുവാവ് മാതൃകയായി. കുമ്പളയിലെ   ന്യൂ സ്റ്റാർ ലൈറ്റ് ആൻഡ് സൗണ്ടസ് ഉടമ ഇക്ബാലാണ് പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സ്റ്റീൽ ഗ്ലാസ്സുകൾ സംഭാവന നൽകിയത്.പൊതുജനാരോഗ്യ സംരക്ഷണത്തിന്  പ്ലാസ്റ്റിക് ഗ്ലാസ്സുകളിലും,പേപ്പർ ഗ്ളാസ്സുകളിലും ഉള്ള ഭക്ഷണ ഉപയോഗം കാൻസർ പോലെ യുള്ള മാരക രോഗങ്ങൾക്ക് കാരണ മായേക്കാം.മാത്രമല്ല ഇത്തരം മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതു കൊണ്ടും കത്തിക്കുന്നതും വളരെ അപകടകരമാണ്.ആയതിനാൽ വിവാഹം,പിറന്നാൾ തുടങ്ങീ സത്കാരങ്ങളിലും കോണ്ഫറൻസുകളിലും വീടുകളിലും ഓഫീസുകളിലുംനടക്കുന്ന പ്രോഗ്രാമുകൾക്കു സ്റ്റീൽ,കുപ്പി ഗ്ളാസ്സുകൾ ഉപയോഗിക്കുവാൻ ശീലിക്കുക.എന്ന സന്ദേശമാണ് ഈ സത് പ്രവൃത്തിയിലൂടെ തുറന്നുകാട്ടുന്നത്.പ്ളാസ്റ്റിക് നിരോധനം നിലവിൽ വന്നതിനാൽ കുറ്റകരവും,വൻ പിഴയടക്കമുള്ള ശിക്ഷാർഹവുമാണെന്നവിവരം ഓർമ്മപ്പെടുത്തി ഒരു മാറ്റത്തിന് നാം തയ്യാറായാൽ ഒരുപാട് ജീവിതശൈലീ രോഗത്തിൽ നിന്നും മുക്തിനേടാം എന്നു ബ്ലോക്ക് കോണ്ഫറൻസ് ഹാളിൽ നടന്ന സ്റ്റീൽ ഗ്ളാസ്സ്‌ കൈമാറ്റ  ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ സൂചിപ്പിച്ചു.മുഴുവൻ സ്ഥാപനങ്ങളും ഇത്തരം മാറ്റങ്ങൾ ഉൾകൊള്ളുകയും,പ്രവർത്തിപഥത്തിലെത്തിക്കാൻ മുന്നോട്ടുവരണമെന്നും ഹെൽത്ത്ഇൻസ്‌പെക്ടർ ചന്ദ്രൻപറഞ്ഞു,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി സ്പോണ്സറെ പരിചയപ്പെടുത്തുകയും യോഗം അഭിനന്ദിക്കുകയും ചെയ്തു.

No comments