JHL

JHL

മൊഗ്രാലിൽ ആരോഗ്യ ബോധവത്കരണ റാലി.നടത്തി.

 കുമ്പള(True News 6 January 2020): സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിയന്ത്രണ പരിപാടി യോടനുബന്ധിച്ചു ആരോഗ്യ സെമിനാറും,ബോധവത്കരണ ക്ലാസ്സും, രോഗ നിർണ്ണയ പരിശോധനയും റാലിയും നടത്തി. മൊഗ്രാൽ ഗവ.വൊക്കേഷണറി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ വിശാലാക്ഷി അധ്യക്ഷം വഹിച്ചു. എസ്.എം.സി.ചെയർമാൻ മുഹമ്മദ്,റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.തദവസരത്തിൽ,വൈസ് പ്രിൻസിപ്പാൾ ,    എ ച്ച്. എം.മനോജ്,,ഡോ.ദിവാകര റൈ, ഡോ.ഷക്കീറലി, എസ്.എം.സി.മെമ്പർ റഹ്മാൻ,പി.ടി.എ മെമ്പർ ലത്തീഫ്,എൻ.എസ്.എസ്.കോ.ഓർഡിനേറ്റർ ബിൻസി,  ജാൻസി ചെല്ലപ്പൻ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചന്ദ്രൻഎന്നിവർ സംസാരിച്ചു. വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും,ജീവിതത്തിൽ ചിട്ടയായ ഭക്ഷണം, വിശ്രമം,വ്യായാമം എന്നിവയുടെ ആവശ്യകതയും,പുകവലി,മദ്യം,മയക്കുമരുന്ന് തുടങ്ങിയവയും  രോഗകാരണങ്ങളാ കുന്നതിനാൽ  അവ വർജ്ജിക്കുന്നതിനും വരും തലമുറയെ കാൻസർ,രക്താതിമർദ്ദം, പ്രമേഹം,പൊണ്ണത്തടി,കൊളസ്‌ട്രോൾ,തുടങ്ങീ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നതിനും രോഗ മുള്ളവരെ നേരത്തെ കണ്ടുപിടിച്ചു ശരിയായ ചികിൽസയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള ആരോഗ്യ ബോധവത്കരണമാണ്  റാലിയിലൂടെയും  ക്ലാസ്‌സിലൂടെയും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചത്.റാലി  സ്കൂളിൽ നിന്നും തുടങ്ങി മൊഗ്രാൽ ടൌൺ ചുറ്റി സ്കൂളിൽ സമാപിച്ചു .   മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റായ് ക്ലാസ്സെടുത്തു. സ്കൂളിലെ,ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ,എൻ എസ് എസ് യൂണിറ്റ് ,ആശവർക്കർ മാർ എന്നിവരും പരിപാടിയിൽ പങ്കാളികളായി. പരിപാടിക്ക് ജൂനിയർ ഹെൽത്ത് മാരായ ബാലചന്ദ്രൻ.സി.സി, ഹരീഷ് .വൈ,ആദർശ്, അഖിൽ ,ജെ.പി.എച്.എൻആയിഷ എന്നിവർ നേതൃത്വം നൽകി.

No comments