JHL

JHL

ബൈക്കിൽ ഓംനി വാനിടിച്ച് വിദ്യാർത്ഥി മരിച്ചു.

കുമ്പള (7 February 2020): ബൈക്കിൽ ഓംനി വാനിടിച്ച് വിദ്യാർത്ഥി മരിച്ചു.
ഷിരി ബാഗിലുവിലെ അബ്ദുസ്സമദിന്റെ മകനും ദേർളക്കട്ടെ പി എ കോളജ് വിദ്യാർത്ഥിയുമായ  മുഹമ്മദ് ഷാബിൽ (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച കോളജിലേക്ക് പോകവെ ദേശീയ പാതയിൽ ഷിറിയ ഗെയറ്റിനടുത്തു വച്ച് എതിരെ ബന്തിയോട് ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന മാരുതി ഓംനി വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വിദ്യാർത്ഥി തൽക്ഷണം മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

No comments