JHL

JHL

ഹൊസങ്കടി റെയിൽവേ ട്രാക്കിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ മരണം ; മാതാപിതാക്കളുടെ മൊഴിയെടുത്തു

മഞ്ചേശ്വരം (True News 9 February 2020):ഹൊസങ്കടി റെയിൽവേ ട്രാക്കിന് സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ മുന്നാട് പീപ്പിൾസ് കോളേജ് വിദ്യാർഥിനീ അശ്വതിയുടെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ്  ദേളി കാപ്പുങ്കയത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മറ്റ് ബന്ധുക്കളിൽനിന്ന്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അശ്വതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്.ഹൊസങ്കടി റെയിൽവേ ഗേറ്റിന് സമീപം ജനുവരി 28-ന് വൈകീട്ട് ട്രാക്കുകൾക്കിടയിൽ വീണുകിടക്കുന്നനിലയിൽ കണ്ട അശ്വതി ഫെബ്രുവരി മൂന്നിന് പരിയാരത്തെ മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. മഞ്ചേശ്വരം ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ലാതിരിക്കെ വിദ്യാർഥി അവിടെ എങ്ങനെ എത്തിയെന്നത് ദുരൂഹമായി തുടരുകയാണ്.

No comments