JHL

JHL

തൊക്കോട്ട് നേത്രാവതിപുഴയിൽ വീണ്ടും ആത്മഹത്യ:ആറുവയസുകാരനായ മകനോടൊപ്പം പിതാവ് പുഴയിൽ ചാടി മരിച്ചു

തൊക്കോട്ടു (True News, Feb16,2020): നേത്രാവതിപ്പുഴയിൽ വീണ്ടും ആത്മഹത്യ.  ഗൃഹനാഥൻ ആറുവയസുകാരനായ മകനെയുമെടുത്തു പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.ബണ്ട്വാൾ സ്വദേശി കൃഷ്ണ റൈ (45) മകൻ ആറുവയസുകാരൻ അനീഷ് റൈ  എന്നിവരാണ് മരിച്ചത്. ഇയാളും ഭാര്യയും കുട്ടികളും ശനിയാഴ്ച രാത്രിയോടെ കൊണാജെയിലെ ബന്ധു ഗൃഹത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പുലർച്ചെ  സുഹൃത്ത് തിമ്മപ്പ റായിയുടെ കാറിൽ ഇയാൾ മകനോടൊപ്പം നേത്രാവതി പാലത്തിലെത്തുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു.  അശ്വിനി റൈ ആണ് ഭാര്യ. കുടുംബ പ്രശ്നങ്ങളാണ് ഇയാളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

No comments