JHL

JHL

കുമ്പളക്കാരനായ കാമുകന്‌ വേണ്ടി പാലക്കുന്നുകാരിയായ കോളേജ് വിദ്യാർത്ഥിനി അകന്ന ബന്ധുവീട്ടിൽ നിന്നും പത്തൊമ്പതരപ്പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു നൽകി; സ്വർണം നഷ്ട്ടപ്പെട്ട അടുക്കത്ത്ബയൽ സ്വദേശിയുടെ പരാതി അന്വേഷിച്ച പോലീസ് ഞെട്ടി

 

കാസറഗോഡ്:(True News, Feb20,2020): വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പത്തൊമ്പതരപ്പവന്റെ സ്വര്ണാഭരങ്ങൾ മോഷണം പോയ പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത് വ്യത്യസ്തയായ ഒരു മോഷ്ടാവിനെ.അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ പരാതിയിലാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. 

.അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആഭരണങ്ങള്‍ കാണാതായത്. ഇതുസംബന്ധിച്ച് സുനില്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അകന്ന ബന്ധുവായ ഒരു യുവതി വീട് സന്ദർശിച്ചിരുന്നതായും സുനിൽ പരാതിയിൽ പറഞ്ഞിരുന്നു .

ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടിക്കുളത്തെ 19കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. കുമ്പള സ്വദേശിയായ കാമുകനു വേണ്ടിയാണ് സ്വര്‍ണം കവര്‍ച്ച നടത്തിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞു . മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ യുവതി ഇതേ കോളജിലെ വിദ്യാര്‍ത്ഥിയുമായാണ് പ്രണയത്തിലുള്ളത്. അപകടത്തില്‍പെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നല്‍കണമെന്നും യുവാവ് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതി മോഷണം നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കാമുകന് കൈമാറുകയും ചെയ്തിരുന്നു.

അകന്ന ബന്ധുവായ യുവതി ചൊവ്വാഴ്ച്ചയാണ്  സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയില്‍ കയറുകയും ചെയ്തു. താക്കോല്‍ അലമാരയില്‍ തന്നെ വെച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

No comments