JHL

JHL

സ്വകാര്യ സ്ഥാപനങ്ങളിലും കർണ്ണാടകക്കാർക്ക് ജോലി സംവരണം ആവശ്യപ്പെട്ട് വ്യാഴാഴ്ചകർണ്ണാടക സംസ്ഥാന ബന്ദ്



ബെംഗളൂരു (True News, Feb 12,2020): വിവിധ ആവശ്യങ്ങളുന്നയിച്ച് കർണ്ണാടക വാദ സംഘടനകൾ നാളെ വ്യാഴാഴ്ച  സംസ്ഥാന ബന്ദ് ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ബന്ദ്. സ്വകാര്യ -സർക്കാർ -പൊതുമേഖലാ - ബഹുരാഷ്ട്ര സ്ഥാപനങ്ങളിലും കർണ്ണാടകത്തിൽ നിന്നുള്ളവർക്ക് സംവരണം വേണമെന്നാണ് പ്രധാന ആവശ്യം.കർണാടക സർക്കാർ അംഗീകരിച്ച സരോജിനി മിനിഷി റിപ്പോർട്ട് നടപ്പാക്കണമെന്നാണ് സമരത്തിന് ആഹ്വാനം ചെയ്ത കർണാടക സംഘകാല ഒക്കൂട്ട ആവശ്യപ്പെടുന്നത്.
ഒലെ ഊബർ ടാക്സി ഡ്രൈവർമാർ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.കൂടാതെ ലോറി ഡ്രൈവേഴ്സ് യൂണിയൻ, സി ഐ ടി യു,കർണാടകം ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് ,ആദർശ ഓട്ടോ ആൻഡ് ടാക്സി യൂണിയൻ , ജയ് ഭാരത വെഹിക്കിൾ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ     തുടങ്ങിയ സംഘടനകളും ബന്ദിൽ സഹകരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്.ഓൾ കർണാടകം കോളേജ് സ്റ്റുഡന്റസ് യൂണിയൻ ബന്ദിനെ പിന്തുണക്കുമെന്ന് പ്രസിഡന്റ് തുഷാർ കദ്രി വ്യാഴാഴ്ച വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്   ഈ സാഹചര്യത്തിൽ സംസ്ഥാനത്ത സ്കൂളുകളും അടഞ്ഞു കിടക്കാൻ സാധ്യതയുണ്ട്. എന്നാൽ കെ എസ് ആർ ടി സി ജീവനക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.   മംഗളൂരുവിൽ ബന്ദിന് വലിയ പ്രതികരണമുണ്ടാകില്ലെന്നാണ് കരുതുന്നത്  

No comments