JHL

JHL

പമ്പ്‌വെൽ ഫ്ലൈഓവറിൽ അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് താഴെ മറ്റൊരു കാറിന്റെ മുകളിലേക്ക് മറിഞ്ഞു വീണു ; ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരം

മംഗളൂരു(True News, Fen 8.2020) : അമിത വേഗതയിൽ ഫ്ലൈ ഓവറിലൂടെ  വരികയായിരുന്ന കാർ നിയന്ത്രം വിട്ട്  ഫ്ലൈ ഓവറിനു താഴെയുള്ള റോഡിലേക്ക് വീണു. പാലത്തിനടിയിലെ   റോഡിലൂടെ പോകുകയായിരുന്ന മറ്റൊരു കാറിനു മുകളിലാണ് വീണത്. അപകടത്തിൽ ഒരാൾ മരിച്ചു. മറ്റു രണ്ടുപേർക്കു ഗുരുതര പരുക്കേറ്റു.
കാസറഗോട്ട്  നിന്നും  ഉഡുപ്പിയിലേക്ക് പോകുകയയായിരുന്ന ആൾട്ടോ കാറാണ് മേൽപ്പാലത്തിൽ വെച്ച് നിയന്ത്രണം വിട്ടു അടിയിലൂടെയുള്ള റോഡിലൂടെ വരികയായിരുന്ന മംഗളൂരു ബെജാൽ സ്വദേശി പ്രവീൺ ഫെർണാണ്ടസ് (46) ന്റെ   ഡസ്റ്റർ കാറിനു മുകളിൽ പതിച്ചത്. ആൾട്ടോ കാർ മുകളിൽ പതിച്ചതിനെ തുടർന്ന് ഡസ്റ്റർ കാർ ചതഞ്ഞു പോയി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫെർണാണ്ടസിനെ  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. നന്തൂരിലെ സ്വാഗത് ഗ്യാരേജിന്റെ ഉടമയാണ് ഫെർണാണ്ടസ്.


ആൾട്ടോ കാറിലെ രണ്ടുപേർക്കും ഗുരുതരമായ പരിക്കുണ്ട്. വളരെക്കാലത്തെ മുറവിളിക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് പമ്പ്‌വെൽ മേൽപാലം തുറന്നു കൊടുത്തത്. മേൽപ്പാലത്തിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനമില്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
   

No comments