JHL

JHL

പൗരത്വനിയമം; വെൽഫെയർ പാർട്ടി ലോങ്ങ് മാർച്ച് വ്യാഴാഴ്ച

കാസർകോട് (True News 20 February 2020):ഇന്ത്യയുടെ മതേതര പാരമ്പര്യം തകർത്ത് മതാധിഷ്ടിത സംഘ് രാഷ്ട്ര നിർമ്മിതിക്കായുള്ള കേന്ദ്ര
സർക്കാർ അജണ്ടകൾക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന ജനകീയ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാൻ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി  ആഹ്വാനം ചെയ്തിട്ടുള്ള 'ഒക്കുപൈ  രാജ്ഭവൻ' വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി. പരിപാടിയുടെ പ്രചരണാർത്ഥം ഫെബ്രുവരി 20 വ്യാഴാഴ്ച ലോങ്ങ് മാർച്ച് നടത്തും. ഉച്ചക്ക് ശേഷം 2:30ന് നായമാർ മൂലയിൽ നിന്ന് ആരംഭിച്ച് കാസർകോട് നഗരത്തിൽ സമാപിക്കും. തുടർന്ന് 4:30 ന്  കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ എം ജോസഫ് ജോൺ , ജബീന ഇർഷാദ്, ജില്ലാ പ്രസിഡന്റ്  മുഹമ്മദ് വടക്കേക്കര  എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ് തുടങ്ങിയവർ സംബന്ധിക്കു

No comments