JHL

JHL

എൻഡോസൾഫാൻ: അമ്മമാരുടെ കളക്ടേറ്റിനുമുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം മാർച്ച് 25 മുതൽ




കാസർകോട് (True News, Feb 12,2020): എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ അമ്മമാരുടെ കളക്ടേറ്റിനുമുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം മാർച്ച് 25 മുതൽ നടത്താൻ പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചത്.2019 ജനുവരിയിൽ സെക്രട്ടേറിയറ്റിനുമുമ്പിൽ അമ്മമാർ നടത്തിയ പട്ടിണിസമരത്തെത്തുടർന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തത് ദുരിതബാധിരോടു കാണിക്കുന്ന നീതികേടാണെന്ന്‌ യോഗം വിലയിരുത്തി. സംസ്ഥാന ബജറ്റിൽ ആവശ്യത്തിന് തുക വകയിരുത്താത്തത് ദുരിതബാധിതരുടെ പ്രശ്നങ്ങളിൽനിന്ന്‌ സർക്കാർ പിന്മാറുന്നതിന്റെ സൂചനയാണോയെന്ന് സംശയിക്കുന്നതായി യോഗം ആശങ്ക രേഖപ്പെടുത്തി. ഇനിയും അമ്മമാരെ സമരത്തിലേക്ക് വലിച്ചിഴക്കാതെ എത്രയും വേഗം ദുരിതബാധിതരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷയായിരുന്നു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൾഖാദർ ചട്ടഞ്ചാൽ,പ്രേമചന്ദ്രൻ ചോമ്പാല, ഗോവിന്ദൻ കയ്യുർ, ഒ.ശർമിള, സി.വിജേഷ്, കെ.വി.അനിത, കെ.റഷീദ, കെ.സമീറ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: മുഹമ്മദ് ചട്ടഞ്ചാൽ (ചെയ.)(ചെയ.), രതീഷ് കുണ്ടംകുഴി (കൺ.), പി.ഷൈനി, സത്യൻ പെരിയട്ടടുക്കം, ഹമീദ് നാരമ്പാടി (വൈ. ചെയ.), മിസ്‌രിയ ചെങ്കള, പി.കെ.കുമാരൻ, കെ.വി.ശ്രീകല (ജോ. കൺ.).


No comments