JHL

JHL

ചള്ളങ്കയം തലമുഗർ ഉറൂസിന് തുടക്കമായി




ബന്തിയോട്(True News, Feb12,2020) : ചള്ളങ്കയം തലമുഗർ ഹിദായത് നഗർ ഉറൂസിന് തുടക്കമായി.കൂറത്ത് അസ്സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരിയുടെ പ്രാർഥനയോടെ തുടക്കംകുറിച്ചു. ജമാഅത്ത് പ്രസിഡന്റ്‌ ജി.അബ്ദുൽഖാദർ ഹാജി പതാക ഉയർത്തി. മഖാം സിയാറത്തിന് ചള്ളങ്കയം ഖത്വീബ് അൻസാർ സഅദി നേതൃത്വം നൽകി. വിളംബരറാലിയും ഉണ്ടായിരുന്നു. മതപ്രഭാഷണ പരിപാടി ഉദ്ഘാടനം കാസർകോട് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു. കുമ്പോൽ സയ്യിദ് മുക്താർ തങ്ങൾ പ്രാർഥന നടത്തി. ‘ഔലിയാക്കളും കറാമത്തുകളും’ എന്ന വിഷയത്തിൽ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുക്താർ തങ്ങൾ പ്രസംഗിച്ചു.

No comments