JHL

JHL

ഡൽഹിയിൽ ആം ആദ്മി തന്നെയെന്ന് എക്സിറ്റ് പോൾ; കോൺഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നും ചില എക്സിറ് പോൾ ഫലങ്ങൾ



ഡല്‍ഹി(True News, Feb 8,2020):ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇക്കുറിയും ആം ആദ്മി തന്നെ വിജയിക്കുമെന്ന് എല്ലാ എക്സിറ്റ് പൊള്ളുകളും. എന്നാൽ കോൺഗ്രസ് ഒന്നുപോലും നേടില്ലെന്ന് രണ്ടു എക്സിറ്റ് പൊള്ളുകൾ പറയുന്നു.   
വൈകിട്ട് ആറ് മണിവരെ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം.  70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.  
അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍പോള്‍ ഫലങ്ങള്‍ ഒന്നടങ്കം വിരല്‍ചൂണ്ടുന്നത്.  രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് ഡല്‍ഹിയില്‍ നടന്നതെങ്കിലും കുറഞ്ഞ പോളിങ് ശതമാനമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.  


പ്രമുഖ എക്സിറ് പോൾ ഫലങ്ങൾ 

ടൈംസ് നൗ      എഎപി 44  ബിജെപി 26 കോണ്‍ഗ്രസ് 0 
ന്യൂസ് എക്‌സ്    എഎപി- 53-57  ബിജെപി- 11-17 കോണ്‍ഗ്രസ് 0-2  
ഇന്ത്യ ടിവി എഎപി 44 ബിജെപി 26 കോണ്‍ഗ്രസ് 0 
റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് എഎപി 48-61 ബിജെപി 9-21 കോണ്‍ഗ്രസ് 1  
ടിവി9 ഭാരത് വര്‍ഷ്-സിസെറെ എഎപി 54 ബിജപി 15 കോണ്‍ഗ്രസ് 1 
സുദർശൻ  ടി വി        എഎപി 40-45 ബിജെപി 24-28  കോണ്‍ഗ്രസ്  2-3 
എബിപി ന്യൂസ്- സീ വോട്ടര്‍ എഎപി 49-63 ബിജെപി 5-19  കോണ്‍ഗ്രസ്  0-4..  

No comments