JHL

JHL

ഡൽഹിയിൽ ആം ആദ്മി പാർട്ടി എം എൽ എ യെ വെടിവെച്ചു കൊല്ലാൻ ശ്രമം; ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു




ഡൽഹി(True News, Feb 12,2020) : ഡൽഹിയിൽ ആം ആദ്മി പാർട്ടി എം എൽ എ യെ വെടിവെച്ചു കൊല്ലാൻ ശ്രമം. വെടിവെപ്പിൽ എം എൽ എ യുടെ കൂടെയുണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.മഹറൗലി നിന്നുള്ള പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. നരേഷ് യാദവിനും സംഘത്തിനും നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. മഹറൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.

No comments