JHL

JHL

വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിരഗുളികകൾ നൽകി


കുമ്പള  (True News, Feb26,2020):വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിരഗുളികകൾ നൽകി. അങ്കൻവാടികൾ, പ്രീസ് കൂളുകൾ, സ്ക്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കുമ്പള ഗവ.ഹൈസ്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.എൽ.പുണ്ഡരീകാക്ഷ നിർവ്വഹിച്ചു.സ്ക്കൂൾ പ്രഥമാധ്യാപിക ലിൻറ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്തംഗം രമേഷ് ഭട്ട്, മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റായി, ഹെൽത്ത് സൂപ്പർവൈസർ പി.കെ.അശോകൻ,  പബ്ലിക് ഹെൽത്ത് നഴ്സ് കെ.ശാരദാമണി, രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ സ്വാഗതവും ജെ.എച്ച്.ഐ, കെ.ആദർശ് നന്ദിയും പറഞ്ഞു.

No comments