JHL

JHL

കാസറഗോട്ടും കൊറോണ സ്ഥിരീകരിച്ചു ; വൈറസ് കൂടുതൽ വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം


കാസർഗോഡ് / തിരുവനന്തപുരം (True News, Feb 3,2020):ചൈനയിൽ  നിന്നും തിരിച്ചെത്തി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ   അറിയിച്ചു.ഈ  വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഇപ്പോൾ  തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ആരോഗ്യമന്ത്രി    .  ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും കൂടുതൽ ജാഗ്രതെ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം   തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു 

No comments