JHL

JHL

ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ് കോയമ്പത്തൂരിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചു പത്തൊൻപതു മരിച്ചു; നിരവധിപേർക്ക് ഗുരുതരം പേർ



കോയമ്പത്തൂർ(True News, Feb 20,2020)  : എറണാകുളത്തു നിന്നും ബുധനാഴ്ച രാത്രി ബംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസ് കോയമ്പത്തൂരിൽ അവിനാശിയിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചു വൻ അപകടം. വ്യാഴാഴ്ച പുലർച്ചെ   മൂന്നു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പത്തുപേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പോലീസ് പറയുന്നത്   .തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കേറ്റവര് എത്രയുണ്ടെന്നതു സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാല്‍ അതില്‍ മലയാളികള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി 

അതിനിടെ സേലത്ത് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് ആര് നേപ്പാൾ സ്വാദേശികളും മരിച്ചിട്ടുണ്ട്.

മരണം പത്തൊമ്പതായി ;അപകടമുണ്ടാക്കിയത് കേരളത്തിൽ നിന്നും മാർബിളുമായി പോയ ലോറി 
അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പത്തൊൻപതുപേർ  മരിച്ചതായാണ് അവസാന റിപ്പോർട്ടുകൾ . അഞ്ചു സ്ത്രീകളും പതിനൊന്ന് പുരുഷന്മാരും മരണപ്പെട്ടവരിലുൾപ്പെടുമെന്നാണ് അറിയുന്നത്. അതിനിടെ മാർബിളുമായി കേരളത്തിൽ നിന്നും പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയതെന്നു പരിസരവാസികൾ പറഞ്ഞു. ലോറിയുടെ ടയർ പൊട്ടി  വിടുകയും വോൾവോ ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ബസിലെ ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും മരിച്ചുവെന്നാണ് വിവരം 


No comments