JHL

JHL

കേരളീയരെ ആക്ഷേപിച്ച് ഉഡുപ്പി എം പി ശോഭ കാലാന്തരാജേ; കർണാടകയിലേക്ക് വരുന്നവർക്ക് കൊറോണ വൈറസുണ്ടോ എന്ന് വേവലാതിപ്പെടേണ്ട ,എന്നാൽ കേരളീയരുണ്ടെങ്കിൽ സൂക്ഷിക്കണമെന്ന് എം പി.

മംഗളൂരു(True News, Feb9,2020) വെറുപ്പിന്റെയും മലയാളി വിരുദ്ധതയുടയും പ്രസ്താവനയുമായി വീണ്ടും ഉഡുപ്പി എം പി ശോഭ കാലാന്തരാജേ. കർണാടകയിൽ വരുന്ന അന്യ ദേശക്കാരിൽ കൊറോണ വൈറസുണ്ടോയെന്നല്ല അവരിൽ കേരളീയരുണ്ടോ എന്നാണ് നോക്കേണ്ടതെന്ന പ്രസ്താവനയുമായാണ് എം പി യുടെ ഇപ്പോഴത്തെ വരവ്. കൊറോണ പ്രശ്നമുണ്ടാക്കില്ല എന്നാൽ കേരളീയർ ഇവിടെയെത്തുന്നത് പ്രശ്നങ്ങളുണ്ടാക്കാനാണ്. എം പി പറഞ്ഞു.ചിക്മഗളൂരുവിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായൊരുന്നു എം പി.

ഈയിടെയായി ഇവിടെ സന്ദർശിക്കുന്ന കേരളീയരുടെ എണ്ണം കൂടി വരുന്നതായും അവർ വരുന്നത് നാട് കാണാനല്ലെന്നും കേരളത്തിൽനിന്നെത്തുന്നവരുടെ പശ്ചാത്തലവും അവർ എന്തിനാണ് വരുന്നതെന്ന കാര്യവും പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

No comments