JHL

JHL

പെർവാഡ്-കൊപ്പളം തീരദേശ റോഡിൽ വിളക്കുകൾ സ്ഥാപിച്ചിട്ടും പ്രകാശിക്കുന്നില്ല, മൊഗ്രാൽ ദേശീയപാതയും ഇരുട്ടിൽ.

മൊഗ്രാൽ(True News 7 Febru മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോയിപ്പാടി-കൊപ്പളം  തീരദേശ റോഡിൽ  നൂറോളം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചുവെങ്കിലും അത് തെളിയാൻ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമോ.. ചോദിക്കുന്നത് പ്രദേശവാസികൾ തന്നെ.

 തീരദേശ വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് തീരദേശ റോഡിൽ  വർഷങ്ങൾക്കുമുമ്പ് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചത്. പിന്നാലെ വൈദ്യുതി കമ്പിയും വലിച്ചു. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്  നൂറുകണക്കിന് സ്ട്രീറ്റ് ലൈറ്റുകളും  സ്ഥാപിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇനി ഇത് കത്ത ണമെങ്കിൽ എത്രകാലം  കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.

ലൈറ്റുകൾ കത്തിക്കാനുള്ള ഫീസുകൾ കെ എസ് ഇ ബി  പെർവാഡും,കൊപ്പള ത്തിലും  സ്ഥാപിക്കാനുള്ള കാലതാമസമാണ്ലൈറ്റുകൾക്  വൈദ്യുതി കണക്ഷൻ നൽകാനുള്ള തടസ്സമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.മൊഗ്രാൽ ദേശീയ പാതയിലും സ്ട്രീറ്റ് ലൈറ്റുകൾ കണ്ണ് ചിമ്മി മാസങ്ങളായി,നന്നാക്കാനെന്ന പേരിൽ അഴിച്ചുമാറ്റിയ ലൈറ്റുകൾ പോലും പുനഃസ്ഥാപിക്കാനായിട്ടുമില്ല. രാത്രി ഇരുട്ടിലാണ് മദ്രസാ പഠനത്തിനും പ്രാർത്ഥനയ്ക്കും കുട്ടികളും മുതിർന്നവരും പള്ളിയിലേക്ക് പോകുന്നത്. നായയുടെ ശല്യവും മറ്റുമുള്ളതിനാൽ രക്ഷിതാക്കൾ ജാഗ്രത കാട്ടുന്നുണ്ട്. കുട്ടികളാക ട്ടെ  ഭയാശങ്കയിലുമാണ്.

 പഞ്ചായത്ത് അധി ക്രതരും,വൈദ്യുതി  ബോർഡും തെരുവ് വിളക്  പ്രകാശിപ്പിക്കാത്ത  കാര്യത്തിൽ വ്യത്യസ്ത  നിലപാടുകളിൽ പരസ്പരം പരിചാരുമ്പോൾ  തെരുവുകളിൽ ഇരുട്ടിന്റെ വ്യാപ്തി വർദ്ധിക്കുകയാണ്.ഇത് തെരുവ് നായകൾക്കും, സാമൂഹിക വിരുദ്ധർക്കും സഹായകമാവുന്നുവെന്ന്  പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

No comments