JHL

JHL

പഠനോൽസവം; വിളംബര ഘോഷവുമായി വീടുകൾ കയറിയിറങ്ങി കുട്ടിക്കൂട്ടം

പുത്തിഗെ(True News 28 February 2020) :പഠനം പാൽപ്പായസമാക്കി പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ  ഭാഗമായി പുത്തിഗെയിലെ കുട്ടികൾ വിളംബര ഘോഷയാത്ര നടത്തി . പുത്തിഗെ എ.ജെ.ബി സ്കൂളിലെ വിദ്യാർത്ഥികളാണ് കൊട്ടും പാട്ടുമായി വീടുകളിൽ ചെന്ന്  വിളംബര ഘോഷം മുഴക്കിയത്. 
കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഒരുക്കുക,
നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം നൽകുക,
പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദി ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.
മാർച്ച് 6 ന്  രാവിലെ 10 മണി മുതലാണ്‌ പുത്തിഗെ സ്കൂളിൽ പഠനോത്സവം നടക്കുന്നത് . വിദ്യാഭ്യാസ പ്രവർത്തകർ,  രക്ഷിതാക്കൾ,  നാട്ടുകാർ എന്നിവർ പഠനോത്സവത്തിന്റെ ഭാഗമാകും.

No comments