JHL

JHL

സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു


കോഴിക്കോട് (True News,Feb 3,2020):ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അന്സിചിത കാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രിയും ഉടമകളുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഈ മാസം ഇരുപത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. സർക്കാർ ഈ തീയതിക്കകം അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഫെബ്രുവരി ഇരുപത്തി  യൊന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഇവർ പറഞ്ഞു   

No comments