JHL

JHL

മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ



കുമ്പള (True News, Feb 29,2020) : പുത്തിഗെ അംഗഡിമുഗർ ആമനയിലെ ജഗന്നാഥ റൈ (58)യെ തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 7.30 ഓടെ വീട്ടിൽ നിന്നും കാണാതായ ഇയാളെ വീട്ടുകാർ അന്വേഷിച്ചു വരുന്നതിനിടെ തോട്ടത്തിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ താഴെയിറക്കി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അരയി ഭൺട-മുത്തക്ക ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മഞ്ചപ്പ റൈ, കുഞ്ഞണ്ണ റൈ, സരസ്വതി, ഭാഗീരഥി, ലക്ഷ്മി, ലളിത


No comments