JHL

JHL

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി മരണപ്പെട്ടു


മംഗളൂരു (True News, Feb 13,2020) : മംഗളൂരു നന്തൂരിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മംഗളൂരു മന്നഗുഡ്ഡെ സ്വദേശിയും നഗരത്തിലെ ബസന്റ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ കാർത്തിക് മല്യ (21) യാണ് മരിച്ചത്.നന്തൂർ സർക്കിളിനടുത്തു വെച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്ന ടാങ്കർ ലോറി എതിരെ വരികയായിരുന്ന കാർത്തിക്കിന്റെ ബൈക്കിലിടിക്കുകയായിരുന്നു.സൂറത്കല്ലിൽ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന കാർത്തിക്ക് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. കദ്രി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു 


No comments