JHL

JHL

കുമ്പള കളത്തൂരിൽ ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികൻ ബൈക്കിടിച്ച് മരിച്ചു.

കുമ്പള (True News 21 February 2020) :ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികൻ ബൈക്കിടിച്ച് മരിച്ചു. കളത്തൂർ നെടുവമ്പാടിയിലെ അബ്ബാസ്(73) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരിക്കാടി- കളത്തൂർ റോഡിൽ കളത്തൂർ ജങ്ഷന് 200 മീറ്റർ അകലെ ഹെൽത്ത് സെൻററിനു മുമ്പിൽ വച്ചാണ് അപകടം. ഉടനെ നാട്ടുകാർ ചേർന്ന് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  രക്ഷിക്കാനായില്ല.
ഭാര്യ: ഫാത്തിമ. മക്കൾ: ബീഫാത്തിമ, മുഹമ്മദ്കുഞ്ഞി, ആസ്യമ്മ, അബ്ദുൽ റഹിമാൻ, ഖദീജ, സൈനബ

No comments