JHL

JHL

മൂന്നാം ക്‌ളാസ്സുകാരികളായ ആറു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബദിയടുക്ക സദേശിയായ അധ്യാപകന് 15 വർഷം കഠിന തടവും 25000 രൂപ പിഴയും


 

കാസറഗോഡ്  (True News, Feb15,2020) :  മൂന്നാം ക്‌ളാസ്സുകാരികളായ ആറു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്  ബദിയടുക്ക നീർച്ചാൽ സ്വദേശിയായ     സ്കൂൾ    അധ്യാപകന് 15 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. ബദിയടുക്ക  നീര്‍ച്ചാല്‍ സ്വദേശി ബാലമുരളിയെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2012-13 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.പോക്‌സോ നിയമ പ്രകാരമാണ് 5 വര്‍ഷം അധിക തടവ്.
കാസര്‍കോട് നഗരത്തിനടുത്തുള്ള സ്‌കൂളിലെ അധ്യാപകനായിരുന്നു പ്രതി. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആറു പേരെ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു.തുടര്‍ന്നാണ് ബാല മുരളിയെ അറസ്റ്റ് ചെയ്തത്.കേസില്‍ പ്രോസിക്യൂഷന്‍ 26 സാക്ഷികളെ വിസ്തരിച്ചു.32 രേഖകളും തെളിവായി ഹാജരാക്കി.തുടര്‍ന്നാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ല അഡീഷണല്‍ കോടതി കണ്ടെത്തിയത്.

No comments