JHL

JHL

കാണാതായ യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.



പെർള (True News, Feb 20,2020): പെർള ഉക്കിനടുക്കയിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെർള ഉക്കിനടുക്കയിൽ കാഞ്ചിലയിലെ കുംട്ടിയാനയുടെ മകൻ ഉമേഷാണ് (30) കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കാണാതായതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തി വരികയായിരുന്നു. കൂലിത്തൊഴിലാളിയായ ഉമേഷ് അവിവാഹിതനാണ്. മാതാവ് : കമല , സഹോദരങ്ങൾ : സരോജ, ചന്ദ്ര,ഗീത. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കാസറഗോഡ് താലൂക്കാശുപ്ത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു ബന്ധുക്കൾക്ക് വിട്ടുകൊടുത്തു .

No comments