JHL

JHL

ജില്ലയിൽ ശനിയാഴ്ച കനത്ത ചൂടിന് സാധ്യത ; മുൻകരുതലെടുക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി



തിരുവനന്തപുരം (True News, Feb15,2020): സംസ്ഥാനത്ത് കാസറഗോഡ്,കണ്ണൂർ ,കോട്ടയം ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച പകൽ ചൂട് കണക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മുങ്കരുതലെടുക്കാനും നിർദേശമുണ്ട്.കടൽക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് അന്തരീക്ഷ താപം ഉയരാൻ കാരണം. സാധാരണ നിലയെക്കാൾ രണ്ടു മുതൽ നാല് വരെ ഡിഗ്രി ഊഷ്മാവ് കൂടാനാണ് സാധ്യത.വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ പകൽ താപനില ഉയരുമെന്ന് അറിയിച്ചിരുന്നു. 37.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 4.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ദീർഘകാല ശരാശരിയിൽ കൂടുതലായിരുന്നു. രാവിലെയുള്ള കുറഞ്ഞ താപനില 25.8 ഡിഗ്രിസെൽഷ്യസ് ആയിരുന്നു. ഇതും 2.5 ഡിഗ്രിസെൽഷ്യസ് കൂടുതലാണ്. കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽതാപനില. 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. കുറഞ്ഞ താപനില 24.2 ഡിഗ്രി സെൽഷ്യസ്. 
കണ്ണൂരിൽ 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽ താപനില. 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. പുനലൂരിൽ 36.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതും1.3 ഡിഗ്രി സെൽഷ്യസ് അധികമാണ്. ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രതവേണമെന്ന് സംസ്ഥാന അതോറിറ്റി അറിയിച്ചു. സൂര്യാഘാതവും മറ്റുമുണ്ടാകാതിരിക്കാൻ ജാഗ്രതപാലിക്കണം.

No comments