JHL

JHL

ബി എം ഡബ്ള്യൂ കാറിൽ മയക്കു മരുന്ന് കടത്തുകയായിരുന്ന സംഘം മംഗളൂരുവിൽ പിടിയിൽ

മംഗളൂരു (True News 10 February 2020): ബി എം ഡബ്ള്യൂ കാറിൽ നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന സംഘത്തെ മംഗളൂരുവിൽ വെച്ച് പിടികൂടി. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. മുംബയിൽ നിന്നും മംഗളൂരുവിലെ     കോളേജുകൾ കേന്ദ്രീകരിച്ചു വിൽപ്പന നടത്താനുദ്ദേശിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.
ഇവരിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത മയക്കുമരുന്നായ എം ഡി എം എ    പിടിച്ചെടുത്തു. സുറത്കൽ ചോക്കബെട്ടുവിലെ ഷെരീഫ് സിദ്ദിഖ് (40), കട്ടിപ്പാലയിലെ മുഹമ്മദ് ശാഫി (33), കാളിക്കമ്പയിലെ മുഹമ്മദ് അനസ് (27) എന്നിവരാണ് പിടിയിലായത്. വിവിധ പോളീ സ്റ്റേഷനുകളിലാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.


No comments