JHL

JHL

ബസ് യാത്രക്കാരിയുടെ പതിമൂന്ന് പവൻ കവർന്നു



കുമ്പള (True News, Feb 29,2020) : :ബസ് യാത്രക്കാരിയുടെ പതിമൂന്ന് പവൻ കവർന്നു. എടനാട് കോടി മൂലയിലെ മഹാലിംഗ ശർമ്മയുടെ ഭാര്യ ശ്രീലക്ഷ്മിയുടെ ബാഗിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. വ്യാഴാഴ്ച ഉച്ചയോടെ സീതാംഗോളിയിൽ നിന്നും കുമ്പളയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആഭരണങ്ങൾ നഷ്ടമായത്. 

ബസിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹുബ്ളിയിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് പോവുകയായിരുന്നു അവർ. 

ശ്രീലക്ഷ്മിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കവർച്ചയ്ക്ക് പിന്നിൽ സ്ത്രീകളായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബസിൽ നാടോടി സംഘങ്ങൾ കയറിയിരുന്നോ എന്നും അന്വേഷിച്ചുവരുന്നു

No comments