JHL

JHL

വിട്ടളയിൽ ബാറിൽ മദ്യപിച്ചു ബില്ലടക്കാനാവശ്യപ്പെട്ടപ്പോൾ ജീവനക്കാരെ മർദ്ദിക്കുകയും ബാർ തകർക്കുകയും ചെയ്ത സംഭവത്തിൽ കാസറഗോട്ടെ ഒൻപതംഗ സംഘം അറസ്റ്റിൽ


 


വിട്ടള(True News, Feb25,2020): ബാറിൽ കയറി മദ്യപിച്ച ശേഷം പ ബില്ലടക്കാതെ  ബാർ ജീവനക്കാരെ ആക്രമിക്കുകയും ബാർ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ കാസറഗോട്ടെ ഒൻപതംഗ സംഘം അറസ്റ്റിൽ. തികളാഴ്ചയാണ് കാസറഗോട്ടെ ഒരു സംഘം യുവാക്കൾ വിട്ടളക്കടുത്തു ബോബക്കേരിയിലെ ഒരു ബാറിൽ മദ്യപിക്കാനെത്തുന്നത്. മദ്യപിച്ച ശേഷം ജീവനക്കാർ ബില്ലടക്കാനാവശ്യപ്പെട്ടപ്പോൾ ഇവർ ജീവനക്കാരെ മർദ്ദിക്കുകയും ബാറിലെ ഫർണിച്ചറുകൾ തകർക്കുകയും ചെയ്തു എന്ന ബാറുടമയുടെ പരാതിയിലാണ് ബണ്ട്വാൾ പോലീസ് ഇവരെ അറസ്റ്റു ചെയ്തത് .
കാസറഗോഡ് സ്വദേശികളായ വിജയ സി എച്ച് (27),ഉമേഷ് (22)ആൻവിത്ത് ,(19),ഉദയ കെ എം (31), മിഥുൻ റൈ എം (21)ഉദയ എസ് (24), ലോകേഷ് കെ (26), രാജ് പി (25) ആദർശ് എച്ച് (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റു ചെയ്തു ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്

No comments