JHL

JHL

മഞ്ചേശ്വരത്ത് ബസിൽ നിന്നും 22 കിലോ കഞ്ചാവ് പിടികൂടി; ഇറങ്ങിയോടിയ ചെങ്കള സ്വദേശിയെന്നു സംശയിക്കുന്ന പ്രതിയെ പിടികൂടാനായില്ല



മഞ്ചേശ്വരം (True News, Feb 13,2020) : മഞ്ചേശ്വരത്ത് കെ എസ് ആർ ടി സി ബസിൽ നിന്നും ഇരുപത്തി രണ്ടു കിലോ കഞ്ചാവ് പിടികൂടി. മംഗളൂരുവിൽ നിന്നും കാസര്ഗോട്ടേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്‌പോർട്ട് ബസിൽ   ബുധനാഴ്ച രാവിലെ എക്സൈസ് സംഘം നടത്തിയ  തെരച്ചിലിലാണ് എട്ടുലക്ഷത്തിലധികം വിലമതിക്കുന്ന കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു സംഘം. ബസിന്റെ മുൻ സീറ്റിന്റെ അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.  ഈ സമയം തന്നെ ബസിലുണ്ടായിരുന്ന കഞ്ചാവിന്റെ ഉടമ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. പോലീസ് ഇയാളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ബസിൽ നിന്നും ഇയ്യാളുടേതെന്നു കരുതുന്നു ഒരു ബാഗ് കണ്ടെത്തി. ഇതിൽ നിന്നും ഒരു ആധാർ കാർഡും ലഭിച്ചിട്ടുണ്ടെന്നും ചെങ്കള സ്വദേശിയായ ആധാർ കാർഡിന്റെ ഉടമയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.എക്സൈസ് ഇൻസ്‌പെക്ടർ വി വി മുരളിധരൻ പ്രേവന്റീവ് ഇൻസ്‌പെക്ടർ ബാബു  സിവിൽ എകസൈസ് ഓഫീസർമാരായ നിതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. മഞ്ചേശ്വരം സി ഐ സച്ചിദാനന്ദൻ നേതൃത്വത്തിലായിരുന്നു തെരച്ചിൽ 

No comments