JHL

JHL

മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക് എജ്യുക്കേഷൻ സെന്റർ;ഞായറാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

കുമ്പള(True News 13 February 2020): മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക്ക് എജുക്കേഷൻ സെന്ററിന്റെ കീഴിൽ മീഞ്ചയുടെ ഹൃദയ ഭാഗത്ത് പുതുതായി നിർമ്മാണം പൂർത്തിയായ നാല് മദ്രസകളുടെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഫെബ്രുവരി 16 ന് ഞായറാഴ്ച  നിർവ്വഹിക്കും. എസ്‌.വൈ.എസ്‌ മഞ്ചേശ്വരം സോണിന്റെ കീഴിൽ നിർമ്മിക്കുന്ന 'ദാറുൽ ഖൈർ' ഭവന നിർമ്മാണത്തിന്റെ കുറ്റിയടി കർമ്മവും അന്ന് തന്നെ അദ്ദേഹം നിർവ്വഹിക്കുമെന്ന് മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക്ക് സെന്റർ ഭാരവാഹികൾ കുമ്പളയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ എസ്‌.വൈ. എസ്‌ ജില്ലാ നേതാക്കളായ പി.എസ്‌. ആറ്റക്കോയ തങ്ങൾ,  , ബാഹസൻ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ജലാലുദ്ദീൻ ബുഖാരി, സിദ്ദീഖ് സഖാഫി ആവളം, പുത്തൂർ മുഹമ്മദ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, സയ്യിദ് മുനീറുൽ അഹ്ദൽ, മൂസൽ മദനി, തുടങ്ങിയ മത  രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ സംബന്ധിക്കും.
പത്ര സമ്മേളനത്തിൽ ഹാരിസ് ഹനീഫി, (പ്രസി. അസാസുദ്ദീൻ ഇസ്ലാമിക് എജ്യുക്കേഷൻ സെന്റർ), അബ്ബാസ് കുളബയൽ (എസ്‌.വൈ.എസ്‌.സർക്കിൾ പ്രസിഡന്റ്) , മുക്രി ബഷീർ ഹാജി (കൺ വീനർ), അനീസ് സഖാഫി (വൈ.പ്ര. അസാസുദ്ദീൻ ഇസ്ലാമിക് എജ്യുക്കേഷൻ സെന്റർ), മുഷ്താഖ് ഹാജി ( ചെയർമാൻ, അസാസുദ്ദീൻ ഇസ്ലാമിക് എജ്യുക്കേഷൻ സെന്റർ), തോക്കെ മുഹമ്മദ് സഖാഫി (എസ്‌.വൈ.എസ്‌. സോൺ പ്രസി.), മുസ്തഫ കടമ്പാർ, ആശിഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

No comments