JHL

JHL

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ടോയിലെറ്റിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കന്യാന സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു


വിട്ള (True News, Feb 7,2020):   ഒമ്പതാം ക്ലാസ്സ്  വിദ്യാർത്ഥിയെ ടോയിലെറ്റിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയാതായി പരാതിയെ തുടർന്ന് യുവാവിനെ ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തു .വിട്ള  താലൂക്കിലെ കന്യാന സ്വദേശിയായ സുരേഷ് പ്രഭു (31) ആണ് അറസ്റിലായത്. ഫെബ്രുവരി ഒന്നിന് ശനിയാഴ്ച ഉച്ചക്ക്  ഒരുമണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വരികയായിരുന്ന കുട്ടിയെ ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞു കുട്ടിയെ ഇയാൾ സ്കൂൾ ടോയ്‌ലെറ്റിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവിടെ വെച്ച് ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പ്രാഥമിക അന്വേഷണത്തിന് ശേഷം ഫെബ്രുവരി അഞ്ചിനാണ് സുരേഷ് പ്രഭുവിനെ ബണ്ട്വാൾ പോലീസ് അറസ്റ്റു ചെയ്യുന്നത്  

No comments