JHL

JHL

പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി;ഹോസ്റ്റൽ വാർഡനെതിരെ കേസ്



ബദിയടുക്ക (True News, Feb5,2020) : ഓതാം ക്ലാസ്സ് വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. ബദിയടുക്കയിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയെ ഒരാഴ്ച മുമ്പ് ഹോസ്റ്റൽ വാർഡൻ പീഡനത്തിനിരയാക്കിയെന്നാണ് വിദ്യാർത്ഥി ബദിയടുക്ക പോലീസിൽ  പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡൻ പെരിയ സ്വദേശി ഷൈൻ ഡാനിയേലി(48)നെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പോലീസ് ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

No comments