JHL

JHL

രാജ്യത്ത് നടക്കുന്നത് ചരിത്രമില്ലാത്തവർക്കെതിരെയുള്ള സമരം - ഹമീദ് വാണിയമ്പലം

കാസർകോട്(True News 21 February 2020) : രാജ്യത്ത് ഇപ്പോൾ നടക്കുന്നത്  ചരിത്രമില്ലാത്തവർക്കെതിരെയുള്ള  പ്രക്ഷോഭമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെ പിൻമുറക്കാരാണ് രാജ്യം ഭരിക്കുന്നത്, സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച മഹാന്മാരുടെ പിൻമുറക്കാരാണ് പൗരത്വ സമത്തിൽ അണിനിരക്കുന്നവർ. ഈ സമരം പൗരത്വ വിഷയത്തിലൊതുങ്ങുന്നതല്ല, സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമാണ്. ജനാധിപത്യ മതേതര ഇന്ത്യയെ പുനർ നിർമ്മിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽ മുഴുവനാളുകളും ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ചും  പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചക്ക് നായമാർമൂലയിൽ നിന്നാരംഭിച്ച ലോങ് മാർച്ച് കാസർകോട് നഗരത്തിൽ സമാപിച്ചു. തുടർന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം നടന്നു.



വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്  മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി.  എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമൻ ജസ്റ്റീസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ്, കെ. രാമകൃഷ്ണൻ , സി.എച്ച് മുത്തലിബ്, മഹ്മൂദ് പള്ളിപ്പുഴ, പി.കെ അബ്ദുല്ല, മജീദ് നരിക്കോടൻ, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ധീഖ്, ശാന്ത ആയിറ്റി  തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി സ്വാഗതവും അബ്ദുൽ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.
 അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എം.സി. ഹനീഫ,  ടി.കെ അഷ്റഫ്,  എ.ജി ജമാൽ , സി.എ യൂസുഫ്, നഹാറുദ്ദീൻ ,  ഷഹബാസ് കോളിയാട്, എൻ.എം റിയാസ്, ഡോ. ഷഫ്ന മെയ്തു, സഹീറ ലത്തീഫ്, ഹസീന ലത്തീഫ്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.



No comments