JHL

JHL

ചെമ്പരിക്ക ഖാദി സി.എം. ഉസ്താദിൻറെ ദുരൂഹ മരണത്തിന് പത്താണ്ട്

കാസർകോട് (True News  15 February  2020) ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവി(77)യുടെ ദുരൂഹ മരണത്തിന് 10 വർഷം. 2010 ഫെബ്രുവരി 15 നാണു ഖാസി സി.എം.അബ്ദുല്ല മൗലവിയെ കാസർകോട് ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയിൽ കണ്ടത്.  കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന കുടുംബവും ആക്‌ഷൻ കമ്മിറ്റിയും പ്രതികളെ ഉടൻ പിടികൂടണമെന്ന ആവശ്യവുമായി നടത്തുന്ന സമരം 10ാം വർഷത്തിലും കാസർകോട്ട് തുടരുകയാണ്. മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടിസിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.   സിബിഐ ഡിവൈഎസ്പി കെ.ജെ.ഡാർവിൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിന്മേൽ 29 നു കോടതി വാദം കേൾക്കാനിരിക്കെ ആക്‌ഷൻ കമ്മിറ്റി ഇപ്പോഴും ശക്തമായ സമരവുമായി മുന്നോട്ടു പോകുകയാണ്. മകൻ മുഹമ്മദ് ഷാഫി നൽകിയ ഹർജിയിലാണു കോടതി നിർദേശ പ്രകാരം സിബിഐ ശാസ്ത്രീയ അന്വേഷണം നടത്തിയത്. ആക്ഷൻ കമ്മിറ്റി കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് 494-ാം ദിവസത്തിലേക്കു കടന്നു.  ഇന്ന് 8 മുതൽ 5 വരെ അക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഉപവാസം നടക്കും. ഇന്നലെ നടന്ന സത്യഗ്രഹ സമരത്തിന് അക്ഷൻ കമ്മിറ്റി കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.എ.ഉസ്മാൻ ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മിറ്റി  വൈസ് ചെയർമാൻ അബൂബക്കർ ഉദുമ അധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് കുഞ്ഞി, സി.എച്ച്.മൊയ്തീൻ കുഞ്ഞി, ശരീഫ് ചെമ്പരിക്ക, എൻ.എ.സീതി ഹാജി, ബി.കെ.അബ്ബാസ് ഹാജി, ഒ.എ.ഖലീൽ ചെമ്പരിക്ക, അബ്ദുൽ ഖാദർ സഅദി, ഉബൈദുല്ല കടവത്ത്, ഹമീദ് ചേരങ്കൈ എന്നിവർ പ്രസംഗിച്ചു.

No comments