JHL

JHL

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി



കുമ്പള (True News, Feb21.2020) : സാമ്പത്തിക ഇടപാട് സംബന്ധിച്ച് തർക്കത്തെത്തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. ബായാർ മൂളിഗദ്ദയിലെ കാസിം (36) ഇബ്രാഹിം ഖലിൽ (36) എന്നിവരാണ് അറസ്റ്റിലായത്. മൂളിഗദെയിലെ ഉമ്മർകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാസിമിന്റെ വീടിനടുത്തുവെച്ച് മർദിച്ചുവെന്നാണ് കേസ്.

No comments