JHL

JHL

ഡൽഹിയിൽ സംഘർഷം പടരുന്നു; മരണം ഏഴായി ; രണ്ടു പേർക്കു കൂടി വെടിയേറ്റു ; ബിജെപി എംപി കപിൽ മിശ്രക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീർ



ന്യൂഡല്‍ഹി (True News, Fen 25,2020): ഡൽഹിയിൽ സംഘർഷം പടരുന്ന. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം ഏഴായി ഉയര്‍ന്നു. ഗോകുല്‍പുരി എ.സി.പി. . ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നൂറിലേറേ പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതമാണ് ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം. കടകള്‍ക്ക് തീയിട്ടു. രണ്ടുപേര്‍ കൂടി വെടിയേറ്റ്ആശുപത്രിയിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അമിത് ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് പറഞ്ഞ കേജ്‌രിവാള്‍. ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നും കെജ്‌രിവാൾ പറഞു 
അതിനിടെ അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്ന ബിജെപി എംപി കപിൽ മിശ്രക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഗൗതം ഗംഭീർ ആവശ്യപ്പെട്ടു പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആരും നടത്തിയാലും അത് കപില്‍ മിശ്രയായാലും കര്‍ശന നടപടിയെടുക്കണമെന്ന്‌ ഗംഭീര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഗംഭീര്‍ പ്രതികരിച്ചത്. 'വ്യക്തി ആരാണെന്ന് പ്രശ്‌നമല്ല, അത് കപില്‍ മിശ്ര ആണെങ്കിലും മറ്റാരാണെങ്കിലും. ഏത് പാര്‍ട്ടിയില്‍പ്പെട്ട ആണെങ്കിലും മറ്റാരാണെങ്കിലും. ഏത് പാര്‍ട്ടിയില്‍പ്പെട്ട ആളാണെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കണം' ഗംഭീര്‍ പറഞ്ഞു

No comments